..............................
ചരിത്രത്തിൽ ആദ്യമായ് ഐ പി എൽ മത്സരങ്ങളെ നിയന്ത്രിക്കാൻ രണ്ടു മലയാളി അമ്പയർമാർ . തൃശൂരിന്റെ പോന്നോമനപുത്രൻ പുഷ്ക്കരേട്ടനും കാസർഗോഡ് നീലേശ്വരം സ്വദേശി ഉമ്പായി യും ...
ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് ബാറ്റ്സ്മാന്റെ പാഡിൽ തട്ടിയപ്പോൾ തന്നെ ആരോ മർമ്മസ്ഥാനത്ത് അടിച്ച ഭാവത്തോടെ ആ ബൌളർ തിരിഞ്ഞു നിന്ന് അലറാൻ തുടങ്ങി .ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ അപ്പീൽ ... ചിലരുടെ അപ്പീലുകൾ കണ്ടാൽ ചങ്കു കലങ്ങിപ്പോകും . ആകാംഷ മുറ്റി നിന്ന ആ അപ്പീൽ രംഗത്തിനോടുവിൽ നമ്മുടെ അമ്പയർ പുഷ്കരേട്ടൻ കൈ ഉയർത്തി . ആ വിരലിന്റെ അറ്റത് ഒരു മുദ്ര വിരിഞ്ഞു. ഈ കാലഘട്ടത്തിലെ മനുഷ്യർ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്ന ഒരു മുദ്ര. തള്ളവിര ൽ ഉയർത്തി വെച്ച് കൊണ്ടുള്ള ആ വിഖ്യാത മുദ്രയുടെ പേരാണ് 'ലൈക് മുദ്ര '. ഇന്ഗ്ലിഷിൽ thumbs up . ..കാണികൾക്ക് ഒന്നും മനസ്സിലായില്ല ഇങ്ങനെയൊരു മുദ്ര ക്രിക്കെറ്റിൽ ആദ്യമായിട്ടാ കാണുന്നത് .ഔട്ട് ആയാൽ ചൂണ്ടു വിരലല്ലേ ഉയർത്തി ക്കാണി ക്കേണ്ടത് . ഔട്ട് ആയിട്ടും പോകാൻ മടിക്കുന്ന കളിക്കാരോട് ചില അമ്പയർമാർ നടുവിരലും ഉയർ ത്തിക്കാണി ക്കാറുണ്ടെന്നു കേട്ടിട്ടുണ്ട് . കളിക്കാരുടെ അമ്പരപ്പുനിറഞ്ഞ നോട്ടങ്ങൾ അമ്പയറുടെ കൂളിംഗ് ഗ്ലാസ്സിൽ തട്ടി ചിതറുമ്പോഴും അയാളുടെ കണ്ണുകൾ ഏതോ ഒരു പ്രത്യേക ബിന്ദുവിൽ മാത്രമായ് തറച്ചു നില്ക്കുന്നുണ്ടായിരുന്നു . . ആ സമയത്ത് ലെഗ് അമ്പയർ ഉമ്പായി അരിശത്തോടെ ഓടി വന്ന് സ്റ്റമ്പ് മൈക്കിലൂടെ ജനങ്ങൾ ഇതൊക്കെ കേൾക്കും എന്നുപോലും ഓർക്കാതെ ആക്രോശിച്ചു .."എന്റെ പുഷ്ക്കരേട്ട . ഓൻ ഓടി വന്നു എറിയുന്ന സമയത്തെങ്കിലും ങ്ങക്ക് ആ ചിയർ ഗേൾസിന്റെ ദേഹത്ത് നിന്നും കണ്ണെടു ക്കാൻ പാടില്ലേ .. അയാള്ടെ ഒരു മുദ്ര ... .... . ഫ്ഫാ ... " ശക്തമായ ആ ആട്ടിൽ തെറിച്ചു പോയ ബെയ്ൽസ് പുഷ്ക്കരൻ അമ്പയർ തിരിച്ചു വെക്കുമ്പോഴും കഥയൊന്നു മറിയാത്ത ചിയർ ഗേൾസ് അപസ്മാരം പിടിച്ച വരെപ്പോലെ തുള്ളിക്കൊണ്ടിരിക്കുന്നുണ്ടായി