ചില കൊടും വേനൽ വാർത്തകൾ
മേലധികാരിയുടെ
മിന്നൽ സന്ദർശനം ഉണ്ടാകുമെന്ന് സൂര്യനോട് ആരോ കള്ളം പറഞ്ഞതിനാലാണ്
ഇത്രയും തീവ്രമായും ആത്മാർഥമായും സൂര്യൻ അധ്വാനിക്കുന്നതെന്നും
സൂര്യന്റെ തെറ്റിദ്ധാരണ മാറ്റാൻ മുഖ്യമന്ത്രി ശ്രമിച്ചു വരുന്നുണ്ടെന്നും
ഞങ്ങളുടെ പ്രതിനിധി വാണി ആകാശത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നു
പാലക്കാട്
ചില പുരോഗമന ചിന്താഗതിക്കാരായ കാളകൾ ചൂടുമായ് പൊരുത്തപ്പെടാൻ വേണ്ടി
ഒട്ടകമാകാനുള്ള ഓപ്പറേഷന് വിധേയരായി . ഇവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട്
ഗൾഫ് മണലാരണ്യങ്ങളിലെ ഒട്ടകങ്ങൾ മരുഭൂമിയിൽ ഒട്ടകച്ചങ്ങല നടത്തി .
.
വേനൽ പ്രമാണിച്ച് വാട്ടർ അതോറിട്ടി ജലവിതരണത്തിൽ പുതിയ ചില മാതൃകകൾ പരീക്ഷിക്കുന്നു . ഇത് പ്രകാരം sLays എന്നചിപ്സ് കമ്പനിയുടെ പാക്കറ്റുകളുടെ മാതൃകയിൽ ജലവിതരണ പൈപ്പുകളിലും വായുവിനാണ് മുൻഗണന എന്നും അറിയാൻ കഴിയുന്നു. ..
കൊടുംചൂടിന്നിടയിലും കേരളത്തിലെ പ്രേക്ഷകരുടെ മനസ്സിൽ കുളിർമാരിയായ്
ചില ഗണേശോൽസവങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകട്ടെ എന്ന പ്രതീക്ഷയോടെ ഈ
വാർത്താബുൾ ഷിറ്റ് അവസാനിപ്പിക്കുന്നു .... ഞങ്ങളുടെ അടുത്ത വാർ ത്താ ബുൾഷിറ്റ് രാത്രി 1 0 മണിക്ക് ..
.