വാർഷികപ്പരീക്ഷയ്ക്കു കിളിപ്പാട്ടിനെക്കുറിച്ച്
അഞ്ചു വാചകങ്ങൾ എഴുതാൻ പറഞ്ഞപ്പോൾ ന്യൂ ജനറേഷൻ പയ്യന് ഒട്ടും
ആലോചിക്കേണ്ടി വന്നില്ല .ആവൻ എഴുതി
രാമനും സീതയും രഥത്തിൽ
സായഹ്നസവാരിക്കിറങ്ങുമ്പോൾ ഡ്രൈവറെ കൂടാതെ ഒരു കിളിയെ കൂടി
കൂട്ടാറുണ്ടായിരുന്നു . ബോറടിക്കുമ്പോൾ രാമൻ ഈ കിളിയോട് പാടാൻ പറയും .
(താജുദീൻ അയോദ്ധ്യ എന്നോ മറ്റോ ആയിരുന്നു ആ കിളിയുടെ പേര്) .ആങ്ങനെ ഈ കിളി
പാടുന്ന പാട്ടുകൾ സമാഹരിച്ചു തുഞ്ച ത്തെഴുത്തച്ചൻ ഉണ്ടാക്കിയ ആൽബമാണ്
പിൽക്കാലത്ത് അധ്യാത്മ രാമായണം കിളിപ്പാട്ട് എന്നാ പേരിൽ അറിയപ്പെട്ടത് .
ക്ലീനർ സോങ്ങ്സ് എന്ന ഇതിന്റെ ഇംഗ്ലിഷ് വേർ ഷനും വിപണിയിൽ സുലഭമാണ് . .
(ബിജു)
No comments:
Post a Comment